ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ദാനം തിരുവന്തപുരത്ത്‌

രാജ്യന്തര പ്രശസ്ത പുരസ്കാരമായ ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ദാനം തിരുവന്തപുരത്ത്‌ ആഗസ്ത് 30 വെള്ളിയാഴ്ച. ജെ.കെ. സിമന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന 33-ാമത് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിനാണ് വെള്ളിയാഴ്ച തലസ്ഥാനം വേദിയാകുന്നത്.തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്യും.
പ്രശസ്ത ആർകിടെക്റ്റുകളായ ശങ്കർ എൻ. കാനഡെ, പങ്കജ് ഭഗവത്കർ, രഞ്ജിത് വാഗ്, പൂജാ ഖൈർനാർ, രാജേഷ് രംഗനാഥൻ, ഐപ്പ് ചാക്കോ, ജയേഷ് ഹരിയാനി, നിനാദ് ബോത്തറ, ദർശൻ സുഖാദിയ, സന്ദീപ് ഖോസ്‌ല, അമരേഷ് ആനന്ദ്, റുതുരാജ് പരീഖ്, അവിനാഷ് അങ്കൽഗെ. മഹമ്മുദുൽ അൻവർ റിയാദും ബയേജിദ് മഹ്ബൂബ് ഖോണ്ട്കർ എന്നിവർക്കാണ് 33-ാമത് ജെ കെ ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത്.

രാജ്യത്തിന് അകത്തും പുറത്തും നിന്ന് 300-ലധികം ആർക്കിടെക്റ്റുകൾ, ബിൽഡർമാർ & എഞ്ചിനീയർമാർ, ഐഐഎ നാഷണൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ജെ.കെ. സിമന്റ് ലിമിറ്റഡ് വൈസ് ചെയർമാൻ ഡോ. നിധിപതി സിംഘാനിയ, ജെ കെ സിമന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. രാഘവ്പത് സിംഘാനിയ, ജെ.കെ.എ.വൈ.എ. ചെയർമാൻ റാണാ പ്രതാപ് സിംഗ്, അഡ്മിനിസ്ട്രേറ്റർ- ആർ. എൻ.എം.എസ്. ഷിയാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള സ്മാർട്ട് സിറ്റി ദൗത്യം ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് എങ്ങനെ സംഭാവന ചെയ്യുമെന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടക്കും. പരിസ്ഥിതി സൗഹൃദ ആർക്കിടെക്ചർ, ഇന്ത്യൻ ആർക്കിടെക്ചർ അവാർഡുകൾ, ഇന്ത്യൻ സ്റ്റേറ്റ് ആർക്കിടെക്ചർ അവാർഡ് (കർണാടക, ഗോവ), ഫോക്കസ് കൺട്രീസ് ആർക്കിടെക്ചർ അവാർഡ് (ബംഗ്ലാദേശ്, ഭൂട്ടാൻ, കെനിയ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ & ഉഗാണ്ട) തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടാണ് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡുകൾ നൽകുകയെന്ന് ജെ കെ എ വൈ എ ചെയർമാൻ റാണാ പ്രതാപ് സിംഗ് അറിയിച്ചു.

Leave a Reply

spot_img

Related articles

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...