മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന നേതൃത്വം

ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന നേതൃത്വം.മുകേഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഐ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.

മുകേഷിന്‍റെ രാജി ധാര്‍മികമായി അനിവാര്യമാണെന്ന നിലപാടാണ് യോഗത്തില്‍ ഭൂരിഭാഗം പേരും സ്വീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും ഇതുസംബന്ധിച്ച നിലപാട് അറിയിക്കും.അതേസമയം മുകേഷ് തത്ക്കാലം രാജി വയ്‌ക്കേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടി അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ തത്ക്കാലം ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ മാറ്റുമെന്നാണ് വിവരം.

മുകേഷിനെതിരായ കേസിന്‍റെ ഗതി നോക്കി മാത്രം രാജിക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് ധാരണ.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...