ഷാഹിന കെ. റഫീഖിൻ്റെ ‘ലേഡീസ് കൂപ്പെ’ ഇംഗ്ലീഷിലേക്ക്; ആഗസ്റ്റ് 30ന് പ്രകാശനം

എൻ.എസ്. മാധവൻ പ്രകാശനം ചെയ്യും

കോഴിക്കോട്: ഷാഹിന കെ. റഫീഖിൻ്റെ ലേഡീസ് കൂപെ അഥവാ തീണ്ടാരിവണ്ടി ഇംഗ്ലീഷിലേക്ക്. The Menstrual Coupe എന്ന ടൈറ്റിലിൽ പ്രിയ കെ. നായർ ആണ് പരിഭാഷ. ഹഷെറ്റ് ഇന്ത്യ (Hachette india) ആണ് പ്രസാധകർ. പുസ്തകം 2024 ആഗസ്റ്റ് 30 വെള്ളി വൈകീട്ട് 5 മണിക്ക് പി.ടി. ഉഷ റോഡ് ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി ബി.എം. സുഹറ അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരൻ എൻ.എസ്. മാധവൻ മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ജേതാവായ ജബീൻ മഠത്തിലിന് കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്യും. ഡോ. കെ. അരുൺ ലാൽ പുസ്തകം പരിചയപ്പെടുത്തും. ഫാദർ ജോൺ മണ്ണാറത്തറ, ഡോ. പ്രിയ കെ. നായർ, ഷാഹിന കെ. റഫീഖ്, ദിവ്യ, റോഷ്നി എന്നിവർ സംസാരിക്കും. കല, സാഹിത്യം, സിനിമ കൂട്ടായ്മയായ ടാക്കീസ് (TALKIES) ആണ് സംഘാടനം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....