ഗാനരചയിതാവ് പ്രകാശ് മാരാർ നിര്യാതനായി

ബാലുശ്ശേരി പനങ്ങാട് നോർത്ത് വാഴോറമലയില്‍ സുമഗിരിയില്‍ ഗാനരചയിതാവ് പ്രകാശ് മാരാർ (54) നിര്യാതനായി.കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ ബിജു സി.കണ്ണന്റെ ‘സൂത്രപ്പണി’ എന്ന സിനിമയുടെ സെറ്റിൽ വച്ചു ശാരീരിക അസ്വസ്‌ഥത ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെ മരിച്ചു.ചെമ്പട, വീണ്ടും കണ്ണൂർ, അയാള്‍ ഞാനല്ല, നെല്ലിക്ക തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആല്‍ബങ്ങളിലുമായി നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്. പരേതരായ കുഞ്ഞിരാമമാരാരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: സോണി (വടകര). മക്കള്‍: ഹീര (സി.പി.എം പനങ്ങാട് നോർത്ത് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ പനങ്ങാട് മേഖലാകമ്മറ്റി അംഗം), ഹൃദ്യ (കേരള ബാങ്ക്, കൊടുവള്ളി). മരുമകൻ: അർജ്ജുൻ ( നരിക്കുനി).

Leave a Reply

spot_img

Related articles

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്ക് പറ്റി. ബസിലുണ്ടായിരുന്ന 15 വയസ്സോളം പ്രായമായ പെൺകുട്ടി മരിച്ചു എന്നും വിവരമുണ്ട്. ഔദ്യോഗികമായി...

എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെ കാണാനില്ല

ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി.വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്.എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ്...

അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കിഫ്ബി സി.ഇ.ഒ. കെ.എം എബ്രഹാം.അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം...