സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു

തന്നെ ആക്രമിച്ചുവെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.

റിപ്പോർട്ടർ, മനോരമ ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അടങ്ങുന്ന ഒരുകൂട്ടം പ്രതികൾ 27ന് ഉച്ചയ്ക്ക് രാമനിലയം ഗെസ്റ്റ്ഹൗസിൽ അനുവാദമില്ലാതെ കയറുകയും വിശ്രമം കഴിഞ്ഞ് കാറിൽ കയറാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തടയുകയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുരാജിനെ തള്ളിമാറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

സുരേഷ് ഗോപി സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.ഇതിനിടെ, പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഈസ്റ്റ് പൊലീസ് ഇന്നലെ കെപിസിസി നിർവാഹക സമിതി അംഗം അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തി.

ഒരു കൂട്ടം മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും മാധ്യമ പ്രവർത്തകനായ അഖിലിനെ ആക്രമിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കണമെന്നാണ് അനിൽ അക്കര പരാതി നൽകിയിരുന്നത്.

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...