സിബിഎസ്‌ഇ ഇൻ്റേണൽ അസസ്മെൻ്റ് സംവിധാനത്തിൽ മാറ്റം

സിബിഎസ്ഇ വിദ്യാർഥികളുടെ ഇൻ്റേണൽ അസസ്മെന്റ് സംവിധാനത്തിൽ മാറ്റം വരുന്നു. തുടർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്കു മാർക്ക് അമിതമായി നൽകുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്‌ഥാനത്തിലാണു തീരുമാനം.

6 മുതൽ 12 വരെ ക്ലാസുകളിൽ നിലവിലുള്ള സംവിധാനം പരിശോധിച്ചു നിർദേശങ്ങൾ സമർപ്പിക്കാനുള്ള ചുമതല ബ്രിട്ടിഷ് കൗൺസിലിനു കൈമാറാനാണു ഗവേണിങ് ബോഡിയുടെ തീരുമാനം.10-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 20 മാർക്കാണു ഇൻ്റേണൽ അസസ്മെന്റിലൂടെ ലഭിക്കുക.80 മാർക്ക് വാർഷിക പരീക്ഷയുടെ അടിസ്ഥ‌ഥാനത്തിലും. 12-ാം ക്ലാസിൽ ആകെയുള്ള 100 മാർക്ക് തിയറി – പ്രാക്‌ടിക്കൽ പരീക്ഷകളിലായി വിഭജിച്ചിരിക്കുകയാണ്.

ചില വിഷയങ്ങളിൽ പ്രാക്‌ടിക്കലിന് 30 മാർക്കാണ്. സ്‌കൂളുകൾ തന്നെയാണു പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്. രാജ്യത്തെ അഞ്ഞൂറോളം സിബിഎസ്‌ഇ സ്‌കൂളുകളിലെ വിദ്യാർഥികളുടെ തിയറി-പ്രാക്‌ടിക്കൽ മാർക്കുകൾ തമ്മിൽ വലിയ അന്തരം കണ്ടെത്തിയെന്നും ഈ സാഹചര്യത്തിൽ സ്‌കൂളുകൾക്കു മുന്നറിയിപ്പു നൽകിയതായും ബോർഡ് ജൂണിൽ വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനൊപ്പം ഇൻ്റേണൽ അസസ്മെൻ്റിന് അധ്യാപകർക്കു കൂടുതൽ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...