എഡിജിപി ക്കെതിരെ എസ്‍പിയുടെ ആരോപണം; വകുപ്പ് തല അന്വേഷണം നടത്തും

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്‍പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്.എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും.

അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ കത്ത് നല്‍കിയേക്കും.

പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് കുമാറിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്‍പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല.

എഡിജിപി എംആര്‍ അജിത്ത് കുമാറിന്‍റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല.

അജിത് കുമാറിനെതിരെ പിവി അൻവർ എംഎല്‍എയോട് ഗുരുതര ആരോപണങ്ങൾ എസ്‍പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു.

അതേസമയം, പിവി അന്‍വറും മലപ്പുറം എസ്‍പിയും തമ്മിലുള്ള പ്രശ്നത്തില്‍ പിവി അന്‍വറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

തിങ്കളാഴ്ച മുഖ്യമന്ത്രി അസോസിയേഷൻ പ്രതിനിധികൾക്ക് കാണാൻ സമയം അനുവദിച്ചിരുന്നു.

സുജിത് ദാസിൻ്റെ ശബ്ദരേഖ പുറത്ത് വന്നതിനാൽ പരാതി നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും.

എസ്.പി ക്യാമ്പ് ഓഫിസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാല്‍ സർവിസിലുള്ള കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി.വി അൻവൻ എം.എല്‍.എയോട് എസ്.പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം ഇന്നലെയാണ് പുറത്തായത്.

ഡി.ജി.പി ആയാലും തന്റെ സേവനം പി.വി അൻവറിന് ഉണ്ടാകുമെന്നും മലപ്പുറം മുൻ എസ്.പി കൂടിയായ സുജിത് ദാസിന്റെ വാഗ്ദാനമുണ്ട്. എം.ആർ അജിത് കുമാറിന്റെ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടതെന്ന് അൻവർ പറഞ്ഞപ്പോള്‍, എം.ആർ അജിത്കുമാർ സർവശക്തനായി നില്‍ക്കുന്നത് കൊണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിധരൻ സാറിന്റെ വലിയ അടുപ്പമുള്ളത് കൊണ്ടും അയാളെ കുറിച്ച്‌ ആലോചിക്കാൻ തന്നെ പേടിയാണെന്നായിരുന്നു മറുപടി. മറുനാടൻ ഷാജൻ സ്കറിയയെ രക്ഷിക്കാൻ അജിത്കുമാർ നടത്തിയ നീക്കങ്ങളെ കുറിച്ചും അൻവർ എം.എല്‍.എ വിവരിക്കുന്നുണ്ട്.

‘എനിക്ക് വേണ്ടി ആ പരാതിയൊന്ന് പിൻവലിച്ചുതരണം. പത്തിരുപത്തിയഞ്ചു വർഷം കൂടി സർവിസുണ്ട്. ഞാൻ എം.എല്‍.എയോട് കടപ്പെട്ടിരിക്കും. എനിക്ക് അതില്‍ കൂടുതലൊന്നും പറയാനില്ല. എന്റെയൊരു കാര്യപ്രാപ്തിക്ക് വേണ്ടി പറയുന്നതല്ല, 25ാമത്തെ വയസ്സില്‍ സർവിസില്‍ കയറിയതാണ്. ഡി.ജി.പിയായി റിട്ടയർ ചെയ്യാൻ ഈശ്വരൻ ആയുസും ആരോഗ്യവും തന്നാല്‍ അതുവരെ ഞാൻ എം.എല്‍.എയോട് കടപ്പെട്ടിരിക്കും. ഒരു സഹോദരനോട് സംസാരിക്കുന്ന പോലെ, അങ്ങനെയൊക്കെ കരുതാൻ പറ്റുമോ എന്നെനിക്കറിയില്ല, ഞാൻ നിലമ്പൂരുകാരനല്ലെങ്കില്‍ പോലും ഒരു പേഴ്സണല്‍ റിലേഷൻഷിപ്പില്‍ എന്നെക്കൂടി വെച്ചേക്കണം’ -സുജിത് ദാസ് അഭ്യർഥിച്ചു.

എം.ആർ അജിത് കുമാറിന്റെ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടതെന്ന് അൻവർ പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ‘എം.ആർ അജിത്കുമാർ സർവശക്തനായി നില്‍ക്കുന്നത് കൊണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിധരൻ സാറിന്റെ വലിയ അടുപ്പമുള്ളത് കൊണ്ടും അയാളെ കുറിച്ച്‌ ആലോചിക്കാൻ തന്നെ പേടിയാണ്. സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളിലൂടെയും മറ്റും പ്രശസ്തിയില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കിടയില്‍ പോപുലർ ഫിഗറായിരുന്ന വിജയൻ സാറിനെ സസ്പെൻഡ് ചെയ്ത് നശിപ്പിച്ചു കളഞ്ഞില്ലേ?. അതിനൊക്കെ ഒറ്റ കാര്യമേയുള്ളൂ, എം.ആർ അജിത്കുമാർ. ഇദ്ദേഹം ഇത്രയും ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളായി നില്‍ക്കുകയാണ്’.

എന്നാല്‍, അദ്ദേഹം ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളൊന്നും അല്ലെന്നും അങ്ങനെയാണെങ്കില്‍ മറുനാടൻ ഷാജൻ സ്കറിയയെ രക്ഷപ്പെടുത്താൻ ഇത്രയും വലിയ ശ്രമം നടത്തുമോയെന്നും അൻവർ മറുപടി പറഞ്ഞു. ഷാജൻ പുണെയില്‍ ഉണ്ടെന്ന വിവരം ലഭിച്ച്‌ പൊലീസ് എത്തിയപ്പോഴേക്കും അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ മുതിർന്ന അഭിഭാഷകന്റെ അപ്പോയിൻമെന്റ് എടുത്തിട്ടുണ്ടെന്ന വിവരവും കൈമാറി. സീനിയർ ഓഫിസറോടല്ലാതെ മറ്റാരോടും ഈ വിവരം പറയരുതെന്നും പറഞ്ഞു. പൊലീസ് അവിടെ പോയപ്പോള്‍ ഷാജൻ സ്കറിയ എത്തിയില്ല. അതോടെയാണ് എനിക്ക് സംശയം വരുന്നത്. പിന്നെ നമ്മള്‍ അന്വേഷിക്കുമ്പോള്‍ എം.ആർ അജിത് കുമാർ തന്നെയാണ് ഈ വിവരം കൊടുക്കുന്നതെന്ന് മനസ്സിലായി. അതിനുള്ള റിവാർഡും വാങ്ങി. ഇയാളെങ്ങനെയാണ് സർക്കാറിന്റെ ആളാകുന്നത്. ഈയൊരു കോലത്തില്‍ സർക്കാറിനെയും മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും തെറിവിളിച്ചുകൊണ്ടിരിക്കുന്നില്ലേ ഷാജനിപ്പോഴും. അവനെ എം.ആർ സഹായിക്കുക എന്നാല്‍ എന്താണർഥം’ -അൻവർ പറഞ്ഞു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...