സിപിഎമ്മും ബിജെപിയും തമ്മിലുളള ബന്ധം തെളിഞ്ഞു; വി.ഡി.സതീശൻ

സിപിഎമ്മും ബിജെപിയും തമ്മിലുളള ബന്ധം തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷം ഉയർത്തിയ വാദത്തെ ശരിവയ്ക്കുന്നതാണ് ഇ.പി.ജയരാജനെതിരായുള്ള നടപടി. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജയരാജൻ ജാവഡേക്കറെ കണ്ടതെന്നും സതീശൻ പറഞ്ഞു.

ഇ.പി.ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായും ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രിയുൾപ്പെടെ അത് നിഷേധിച്ചു. ഇപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു. ഇ.പി ത്യാഗപൂർണമായി ഒഴിഞ്ഞതല്ലല്ലോ. എന്തുകൊണ്ടാണ് ഇപ്പോൾ അങ്ങനെ ഒരു തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് അറിയില്ല. അത് അവരുടെ ആഭ്യന്തരകാര്യം. പക്ഷേ അദ്ദേഹത്തിനും സിപിഎമ്മിനും ബിജെപിയുമായി തെറ്റായ ബന്ധമുണ്ടെന്ന് ഉന്നയിക്കപ്പെട്ട ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...