പൊലീസിൻ്റെ സ്വർണവേട്ടകളില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ കസ്റ്റംസ്

കരിപ്പൂർ കേന്ദ്രീകരിച്ച്‌ പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകള്‍ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കസ്റ്റംസ് പ്രിവൻ്റീവ് കൊച്ചിയില്‍ യോഗം ചേർന്നു. മലപ്പുറം എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണഞളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല.

അതേസമയം, എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച്‌ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി. ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്‌എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...