പി ശശിയ്‌ക്കെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശിയ്ക്കെതിരായി പിവി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും.

അടുത്ത സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തില്‍, അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ ചർച്ച ചെയ്യും. ബുധനാഴ്ച രാവിലെ അൻവർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടികാഴ്ച നടത്തിയിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ പരാതിയും സംസ്ഥാന സെക്രട്ടറിയ്ക്ക് അൻവർ കൈമാറി. ഇതിന് പിന്നാലെയാണ് പി ശശിയ്ക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയത്.

പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ കർശന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിക്കുന്നത്. ആരോപണം അന്വേഷിച്ച്‌ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അൻവർ പറഞ്ഞത് അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളും അനുഭവങ്ങളുമാണ്. അവ പറയുന്നതില്‍ തെറ്റില്ല. അതൊന്നും എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യങ്ങളുമല്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങളുള്‍പ്പെടെ പരിശോധിക്കും. തെറ്റുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.സിപിഎമ്മിന്റെ ഔദോഗീക ഫെയ്സ് ബുക്ക് പേജില്‍ എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുടുംബശ്രീ സ്ത്രീകളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ പ്രാപ്തമാക്കിയ പ്രസ്ഥാനം : മന്ത്രി കെ.എം ഷാജി

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു.സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ്...

സ്കൂൾ കലോത്സവം; മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണം – ബാലാവകാശ കമ്മീഷൻ

സ്‌കൂൾ കലോത്സവ മത്സരത്തിന്റെ വിധി നിർണയം നടത്തുമ്പോൾ ഓരോ മത്സരാർത്ഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ വിധികർത്താക്കൾ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്ക്രോൾ ചെയ്ത് സ്റ്റേജിൽ...

പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം: കെ. മുരളീധരൻ

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക...

കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്‌ഇ സ്കൂളുകളുടെ 'സർഗസംഗമം' കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും....