ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു.
ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ ചെയർമാൻ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ പറഞ്ഞു.
അക്കാദമിയുടെ ജനാധിപത്യം സ്വഭാവം കാക്കുമെന്നും പ്രേംകുമാർ പറഞ്ഞു.
നിരപരാധിത്വം തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രേംകുമാർ പറഞ്ഞു.
സിനിമാ മേഖലയെ കുറിച്ച് നിരവധി വാർത്തകളാണ് വരുന്നത്.
സിനിമയെ സ്നേഹിക്കുന്നവർ എല്ലാം വിഷമത്തിലാണ്.
സർക്കാർ കാര്യക്ഷമമായി വിഷയത്തിൽ ഇടപെടുന്നുണ്ട്.
സിനിമാ മേഖലയിൽ സ്ത്രീ സാന്നിധ്യം കുറയുകയാണ്.
മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പ് വരുത്താൻ പരിശ്രമിക്കും.
അത്തരത്തിലുള്ള പരിശീലന പദ്ധതികൾ ആരംഭിക്കും.
സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമാ മേഖല മാറുമെന്നും പ്രേം കുമാർ പറഞ്ഞു.