നഴ്‌സിംഗ് നിയമനം

കണ്ണൂർ: ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലുകൾ, സി എച്ച് സി, എഫ് എച്ച് സി, ജനറൽ ഹോസ്പിറ്റലുകൾ എന്നിവയിൽ നഴ്സിംഗ് (ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്) പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് അപ്രന്റിസ്: യോഗ്യത ബിഎസ്സി/ജനറൽ നഴ്സിംഗ്, പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം ബിഎസ്സി നഴ്സിംഗ് 18,000 രൂപ, ജനറൽ നഴ്സിംഗ് 15,000 രൂപ. ബിഎസ്സി നഴ്സിംഗ് ഉദ്യോഗാർഥികളെ പൂർണമായും പരിഗണിച്ച ശേഷമാവും ജിഎൻഎം ചെയ്തവരെ പരിഗണിക്കൂ.  പാരാമെഡിക്കൽ അപ്രന്റീസ്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകൾ പാസായിരിക്കണം. പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം 12000 രൂപ. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ പകർപ്പ് ഉളളടക്കം ചെയ്ത് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി  വികസന ഓഫീസിൽ സെപ്റ്റംബർ 20 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഫോൺ : 0497 2700596

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...