മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനവുമായി സർക്കാർ

നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്.

മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.

ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്.

ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം.

ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം ഇവിടെ നടന്നുവരുന്നുണ്ട്.

പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനവും നൽകി കഴിഞ്ഞു.

ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

spot_img

Related articles

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...