നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് മാറ്റി സ്ഥാപിച്ചു;ജല വിതരണം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിക്കേണ്ടി വന്നത്. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കണമെന്ന റെയില്‍വേയുടെ നിബന്ധനയെ തുടര്‍ന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വന്നത്.

48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാം എന്നായിരുന്നു കണക്കു കൂട്ടല്‍. നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്. വാല്‍വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി. ഇതിനാകട്ടെ ചാര്‍ജ് ചെയ്തപ്പോള്‍ പൈപ്പില്‍ നിറഞ്ഞിരുന്ന വെള്ളം മുഴുവന്‍ മാറ്റേണ്ടിയിരുന്നു.

ലൈനിലെ വെള്ളം നീക്കം ചെയ്തതിനു ശേഷമാണ് ജോലി പുനരാരംഭിക്കാന്‍ കഴിഞ്ഞത്. വെള്ളം നീക്കം ചെയ്യുന്നതിനു വേണ്ടി മാത്രം ഏഴു മണിക്കൂറോളം വേണ്ടി വന്നു. പ്രവര്‍ത്തി നീണ്ടു പോകുന്നതിന് ഇതും കാരണമായി. തുടര്‍ന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ചു വാല്‍വ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂര്‍ത്തിയാക്കി. ദ്രൂതഗതിയില്‍ ജോലി തീര്‍ക്കുന്നതിന്റെ ഭാഗമായി ഇരുവശത്തു നിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈന്‍മെന്റില്‍ മൂന്നു സെന്റിമീറ്റര്‍ വ്യത്യാസം വന്നു. ഇതു പരിഹരിക്കുന്നതിന് മണ്ണു നീക്കം ചെയ്തു ലെവല്‍ ആക്കുന്നതിനിടെ ചുവടു ഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കം ചെയ്തു വാല്‍വ് ഘടിപ്പിക്കുകായിരുന്നു.

മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത തടസ്സങ്ങള്‍ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസം സംഭവിക്കാന്‍ കാരണമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പ്രതിസന്ധിയുടെ വിവരം അറിഞ്ഞയുടര്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ശനിയാഴ്ച രാത്രി 11 മണിയോടെ പ്രവര്‍ത്തി സ്ഥലത്ത് എത്തിയ മന്ത്രി പുലര്‍ച്ചെ രണ്ടര വരെ അവിടെ തുടര്‍ന്നു. ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ പത്തു മണിയോടെ വീണ്ടും എത്തിയ മന്ത്രി ആവശ്യമെങ്കില്‍ കൂടുതല്‍ ജോലിക്കാരെ നിയോഗിച്ച് എത്രയും വേഗം പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി സാഹചര്യം മനസിലാക്കി സഹകരിച്ച ഏവരോടും നന്ദിയും രേഖപ്പെടുത്തി. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു, വി.കെ. പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിസന്ധി ഒഴിവാക്കുന്നതിന് മുഴുവന്‍ സമയവും രംഗത്തുണ്ടായിരുന്നു. മുഴുവന്‍ സമയവും ക്യാമ്പ് ചെയ്തു പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയ ജോയിന്റ് എംഡി ഡോ. ബിനു ഫ്രാന്‍സിസ് ഐഎഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...