ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടാൻ കോണ്‍ഗ്രസ്സും എ എ പിയും ധാരണ

അടുത്ത മാസം അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടാൻ കോണ്‍ഗ്രസ്സും എ എ പിയും ധാരണയിലെത്തിയതായി റിപ്പോർട്ട്.ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് എ എ പി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ്സിലെ ദീപക് ബബാരിയയും എ എ പി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള ചർച്ചകള്‍ അനുകൂല ദിശയിലാണ് പുരോഗമിക്കുന്നത്. അഞ്ച് സീറ്റുകളില്‍ മത്സരിക്കാൻ എ എ പി സമ്മതിച്ചുവെന്നാണ് വിവരം.

അതേസമയം, കോണ്‍ഗ്രസ്സും എ എ പിയും കക്ഷി താത്പര്യങ്ങള്‍ മാറ്റിവെച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് രാഘവ് ഛദ്ദ പറഞ്ഞു. സഖ്യം സംബന്ധിച്ച്‌ ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ലെങ്കിലും ചർച്ചകള്‍ അനുകൂലമായ ദിശയിലാണ് പുരോഗമിക്കുന്നത്. വിജയ സാധ്യതയില്ലെങ്കില്‍ സഖ്യവുമായി മുന്നോട്ടു പോകില്ലെന്നും ഛദ്ദ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....