അഞ്ച് ദിവസത്തോളം തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളെ വലച്ച കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ ഭാഗിക പരിഹാരം.
കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാല്‍,ഐരാണിമുട്ടമടക്കം പ്രദേശങ്ങളില്‍ പുലർച്ചെയോടെ വെള്ളം കിട്ടിത്തുടങ്ങി. മിക്കയിടത്തും കൃത്യമായി ജലവിതരണം നടക്കുന്നതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം എത്തിയിട്ടില്ല.
നേമത്ത് വെള്ളം എത്തിയില്ലെന്നാണ് കൗണ്‍സിലർ അറിയിച്ചത്. മേലാങ്കോട്, പിടിപി നഗർ,വട്ടിയൂർക്കാവ്, വാഴോട്ടുകോണം,കുര്യാത്തി, കരമന തുടങ്ങി ചിലയിടങ്ങളിലും വെള്ളം എത്തിയില്ലെന്ന് ജനം പരാതിപ്പെട്ടു. ഇവിടങ്ങളില്‍ രാവിലെ വെള്ളം എത്തുമെന്നാണ് പ്രതീക്ഷ. ജലവിതരണം താറുമാറായതോടെ തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു. കേരള സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.