തിങ്കളാഴ്ച വൈകുന്നേരം 5.30ന് കൂത്താട്ടുകുളത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്‌ആര്‍ടിസിയും അതിനും പിന്നിലായി കാറും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കെഎസ്‌ആര്‍ടിസി ബസ്, ട്രാവലര്‍, കാര്‍ എന്നിവയിലുണ്ടായിരുന്ന ആളുകള്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.