കുട്ടനാടൻ കർഷകന്റെ ആത്മ രോദനത്തിന്റെ കഥ പറയുന്ന സിനിമ ആദച്ചായി

ഒരു നവാഗത സംവിധായകന്റെ ലക്ഷ്യ ബോധത്തോടെയുള്ള സിനിമ യാണ്
“ആദച്ചായി. “
കുട്ടനാടിന്റെ നെഞ്ചിലേറ്റ പ്രത്യാഘാതങ്ങളെ ഒരു സാധാരണ കർഷകനായ ആദച്ചായിയും മകൻ അഖിലും ചേർന്ന് നേരിടുന്ന, ശക്തമായ സന്ദേശങ്ങൾ നൽകുന്ന ഒരു പരിസ്ഥിതി സിനിമയാണിത്.


പശ്ചിമഘട്ടത്തിലെ കിഴക്കൻ മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പോരാട്ടത്തിൻ്റെ കഥയാണ് ഈ സിനിമ പറയുന്നത്.
ആദച്ചായിയായി ചെമ്പിൽ അശോകനും അഖിലായി പുതുമുഖ മായ ഡോക്ടർ ജോജി ജോഷ്വ ഫിലിപ്പൊസും അഭിനയിക്കുന്നു. ഡയാന ബിൽസൻ, പ്രമോദ് വെളിയനാട്, അന്ത്രയോസ്,ജോളി ഈശോ, മേരിക്കുട്ടി,ജയൻ ചന്ദ്രകാന്തം, സുരഭി സുഭാഷ്, കലാനിലയം സനൽ കുമാർ, ജോർഡി പൂഞ്ഞാർ, സിബി രാംദാസ്, ജിമ്മി ആന്റണി, ലോനപ്പൻ കുട്ടനാട്,അനിൽ ആറ്റിങ്ങൽ, സുരേഷ് വെളിയനാട്, വിനോദ് പുളിക്കൽ, ജുവാന ഫിലോ ബിനോയ്‌, ജോഹാൻ ജോസഫ് ബിനോയ്‌, ജൂലിയ മരിയ ബിനോയ്‌ തുടങ്ങിയവർ വിവിധ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.


ഡോക്ടർ ബിനോയ്‌. ജി. റസൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജെ. ജെ. പ്രോഡക്ഷൻസിനു വേണ്ടി സിജി ജോസഫ് ആണ് നിർമ്മിക്കുന്നത്.
സ്ക്രിപ്റ്റ് സുനിൽ കെ. ആനന്ദ്,Dop. സുനിൽ കെ. എസ്. മ്യൂസിക് joji ജോഷ്വ ഫിലിപ്പോസ്.. വർക്കല ജി. ആർ. എഡ്വിൻ, ആർട്ട്‌ ഡയറക്ടർ ജി. ലക്ഷ്‌മൺ മാലം,

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...