വാക്-ഇ൯-ഇൻ്റർവ്യൂ

എറണാകുളം സർക്കാർ നഴ്സ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരെ നിയമിക്കുന്നതിന് സെപ്തംബർ 18 മുതൽ 20 വരെ കോളേജ് ഓഫീസിൽ വാക്-ഇ൯-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്‌സിംഗ് യോഗ്യത നേടിയവരായിരിക്കണം. അവരുടെ അഭാവത്തിൽ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്‌സിംഗ് യോഗ്യത നേടിയവരേയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കെഎ൯എംസി രജിസ്ട്രേഷ൯) നിർബന്ധമാണ്.  അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം രാവിലെ 11 ന് എറണാകുളം സർക്കാർ നഴ്‌സിംഗ്കോ ളേജിൽ ഹാജരാകണം. പ്രതിമാസ സ്‌റ്റൈപൻഡ് – 25000/- രൂപ. ഒഴിവുകളുടെ എണ്ണം ഏഴ്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...