ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വെബ്സൈറ്റിന് പുതിയമുഖം

കോട്ടയം:  ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ വെബ്സൈറ്റ് നവീകരിച്ചു. നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. വകുപ്പിനെ കുറിച്ചും, വൈദ്യുതമേഖലയിലും വൈദ്യുതസുരക്ഷയുമായി ബന്ധപ്പെട്ടും  കൈകാര്യം ചെയ്യുന്ന നിയമങ്ങളും മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
വകുപ്പിൽനിന്നു നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും, സേവനങ്ങളുടെ സ്ഥിതിവിവര കണക്കുകളും ഓൺലൈൻ സേവനങ്ങളുടെ വിവരങ്ങളും അടങ്ങിയ ഡാഷ് ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.  ലളിതവും പൊതുജനങ്ങൾക്ക് വേഗത്തിൽ മനസ്സിലാകുന്ന വിധത്തിലും പ്രാഥമികമായി മലയാളത്തിലും ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുവാനുള്ള സൗകര്യത്തോടു കൂടിയുമാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. സംരക്ഷ, സുരക്ഷ എന്നീ വെബ്സൈറ്റുകൾ വഴി നൽകുന്ന അപേക്ഷകളുടെ തൽസ്ഥിതി അറിയുന്നതിനുള്ള ലിങ്കും പുതുക്കിയ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. വെബ്‌സൈറ്റ്  ലിങ്ക് https://dei.kerala.gov.in/

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...