കളമശ്ശേരി കാർഷികോത്സവ സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കളമശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻ കളമശ്ശേരി  കാർഷികോത്സവ സമ്മേളനം ഇന്ന് വൈകിട്ട് നാലിന് കളമശ്ശേരി ചാക്കോളാസ് പവിലിയനിൽ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും.ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള , കെഐഎൽഇ ചെയർമാൻ കെ എൻ  ഗോപിനാഥ്, ഡിപിസി അംഗം ജമാൽ മണക്കാടൻ എന്നിവരും നിയോജക മണ്ഡലത്തിലെ സഹകരണ ബാങ്ക് പ്രസിഡൻറുമാരും സംഘാടക സമിതി ജനറൽ കൺവീനർ വിജയൻ പള്ളിയാക്കലും സംസാരിക്കും. നാളെ യാണ് കാർഷികോത്സവ സമാപനം. സമാപന ദിനത്തിൽ വടം വലി , ഓണം പൂക്കള മത്സരങ്ങൾ അരങ്ങേറും.

നാവിൽ വെള്ളമൂറ്റുന്ന രുചിക്കൂട്ടുമായി സമീകൃത ഭോജനശാല

നാവിൽ വെള്ളമൂറ്റുന്ന രൂചിക്കൂട്ടുമായി സമീകൃത ഭോജന ശാല . കളമശ്ശേരി കാർഷികോത്സവം 2.0 ലെ പ്രത്യേക വേദിയിലാണിത്. സസ്യ – മാംസ – മത്സ്യ വിഭവങ്ങളുടെ നിര തന്നെയുണ്ട് ഇവിടെ. സാധാരണ വിലയ്ക്ക് മികച്ച വിഭവങ്ങൾ കിട്ടും.

സാധാരണ ചായയും കാപ്പിയും മുതൽ മസാല ടീയും ഊരുകാപ്പിയും വരെയും കൂൺ അടയും വനസുന്ദരി ചിക്കനുമുൾപ്പെടെ വിഭവങ്ങളും സമീകൃത ഭോജന ശാലയിൽ ഉണ്ട്. അട്ടപ്പാടി കുളുമെ ഫുഡ് കോർട്ടിൻ്റേതാണ്   ഊരുകാപ്പിയും വന സുന്ദരി ചിക്കനുമെല്ലാം.

രുചിക്ക് പേരുകേട്ട രാമശ്ശേരി ഇഡ്‌ഡലി യുമായി സരസ്വതി ടീ സ്റ്റാളും ഭോജനശാലയിൽ നിറ സാന്നിധ്യമാണ്. കുടുംബശ്രീ എറണാകുളം കഫേയുടെയും സർവീസ് സഹകരണ ബാങ്കിൻ്റെയുമൊക്കെ സ്റ്റാളുകളും ഭക്ഷണ കേന്ദ്രത്തിൽ സുസജജം.

സുരക്ഷിതം, സ്വാഭാവികം, പോഷകം, പ്രാദേശികം – എന്നത് സമീകൃത ഭോജന ശാല അക്ഷരംപ്രതി അന്വർത്ഥമാക്കുന്നു. രുചിയുടെ പെരുമയും വിലക്കുറവിൻ്റെ മേൻമയും തിരക്കൊഴിയാത്ത ഇടമായി ഭോജനശാലയെ മാറ്റുന്നു. വ്യവസായ മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കാർഷികോത്സവമാണ് അനുപമമായ രുചി വിഭവങ്ങൾ അനുഭവവേദ്യമാക്കുന്നത്.

നാടിനെ ഒന്നാകെ  ആഘോഷത്തിലാക്കിയ കാർഷികോത്സവത്തിന് വെള്ളിയാഴ്ചയാണ് കൊടിയിറങ്ങുക. ഉപ്പു തൊട്ടു കർപ്പൂരം വരെ എന്തും ലഭിക്കുന്നതായി കാർഷികോത്സവം.

സ്വന്തം കാരിക്കേച്ചർ സ്വന്തമാക്കാനും കാർഷികോത്സവത്തിൽ അവസരം

ഉത്സവത്തിൽ പങ്കാളിയാകുന്നതിനൊപ്പം സ്വന്തം കാരിക്കേച്ചർ സ്വന്തമാക്കാനും അവസരം. കളമശ്ശേരി കാർഷികോത്സവം 2.0ലാണ് മികവുറ്റ നിലയിൽ ലൈവ് കാരിക്കേച്ചർ കോർണർ ഒരുക്കിയിരിക്കുന്നത്.

കേരള കാർട്ടൂൺ അക്കാദമിയിലെ കാർട്ടൂണിസ്റ്റുകളാണ് കാരിക്കേച്ചർ തയ്യാറാക്കുന്നത്. ഓരോ ദിവസവും ഈരണ്ടു കാർട്ടൂണിസ്റ്റുകൾ കാർഷികോത്സവ വേദിയിലുണ്ടാകും.

ഒരാളുടെ കാരിക്കേച്ചർ പൂർത്തിയാക്കാൻ 5 -7 മിനിറ്റ് മതി. നല്ല പ്രതികരണമാണ് കാർഷികോത്സവ വേദിയിൽ ലഭിക്കുന്നത്.

വിശിഷ്ട പരിപാടികളിൽ പങ്കെടുക്കുന്ന അതിഥികളുടെ കാരിക്കേച്ചർ തയ്യാറാക്കി അവർക്ക് സമ്മാനിക്കുന്നുമുണ്ട്.വ്യവസായ മന്ത്രി പി. രാജീവ് നേതൃത്വം നൽകുന്നതാണ് കാരിക്കേച്ചർ അനുഭവം സമ്മാനിക്കുന്ന കളമശ്ശേരി കർഷികോത്സവം 2.0.

കാർഷികോത്സവത്തിൽ മനം കവർന്ന് തനത് ഉൽപന്നങ്ങൾ

 മണ്ഡലത്തിലെ പുനരുജ്ജീവിക്കപ്പെട്ടതും നൂതനവുമായ കാർഷികോത്പന്നങ്ങൾക്ക് കാർഷികോത്സവത്തിൽ വൻ ഡിമാൻ്റ്. വിവിധ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ പരിപോഷിപ്പിച്ചെടുത്തവയാണിവ.

തികഞ്ഞ മെഡിസിനൽ മൂല്യമുള്ള കൂവ പരിപാലിച്ചത് മാഞ്ഞാലി സർവീസ് സഹകരണ ബാങ്കാണ്. കുന്നുകര സർവീസ് സഹകരണ ബാങ്കിൻ്റെ ഉൽപന്നങ്ങളായത് ഏത്തക്കായും കപ്പയും .

വെജിറ്റബിൾ ആയിരിക്കെ തന്നെ നോൺ വെജ് ഉൽപന്നത്തിൻ്റെ ഗുണങ്ങൾ കാട്ടുന്ന കൂൺ കൃഷിയിൽ ശ്രദ്ധ പുലർത്തി വെളിയത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് .

ആലങ്ങാട് സഹകരണ ബാങ്ക് ശർക്കര നിർമ്മാണം പുനരുജ്ജീവിപ്പിച്ചു. മറയൂരിലേത് സമാനമാണ് ആലങ്ങാട്ടേയും. എന്നാൽ മറയൂർ ശർക്കരക്കെതിരെ  മൃഗ ശല്യം രൂക്ഷമാണ്. ആലങ്ങാട് ശർക്കരയ്ക്ക് ആ പ്രശ്നമില്ല.

ഇക്കാരണങ്ങളാൽ ഈ കൂവയും ഏത്തക്കായയും കപ്പയും കൂണും ശർക്കരയും കാർഷികോത്സവത്തിൻ്റെ മനം നിറച്ചു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...