സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു.പക്ഷാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും.മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം രണ്ട് തവണ പാർട്ടി ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജർ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. മലപ്പുറം ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയുമാണ്.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്; വീണയെ ചോദ്യം ചെയ്യാനുള്ള വിശദമായ ചോദ്യാവലി തയാറാക്കി ഇഡി

മാസപ്പടി കേസ്; വീണയെ ചോദ്യം ചെയ്യാനുള്ള വിശദമായ ചോദ്യാവലി തയാറാക്കി ഇഡി, സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എങ്ങനെ വിനിയോഗിച്ചു എന്നതിൽ വ്യക്തത വരുത്തും.സിഎംആര്‍എല്‍-...

വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ .ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...

അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി.കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിനിടാൻ...

കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര; അന്തിമരൂപം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച അന്തിമരൂപം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാവും.ഔട്ട് ഓഫ് അജണ്ട ആയിട്ടാണ് വിഷയം അവതരിപ്പിക്കുക. തിങ്കളാഴ്ച ഗതാഗത മന്ത്രി...