താഴത്തങ്ങാടി വള്ളംകളി ഒക്ടോബർ 6ന്

123-ാം മത് കോട്ടയം മൽസരവള്ളംകളി ഒക്ടോബർ 6 ഞായറാഴ്ച താഴത്തങ്ങാടി ആറ്റിൽ നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിൻ്റേയും തിരുവാർപ്പ് പഞ്ചായത്തിൻ്റെയും കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബ്ബാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.നെഹ്രുട്രോഫി വള്ളംകളിയുടെ തീയതി അനുസരിച്ച് കോട്ടയം മത്സരവള്ളംകളിയുടെ നേരത്തെ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ 6 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

ചുണ്ടൻ, ഇരുട്ടു കുത്തി ഒന്നാം ഗ്രേഡ്’, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുന്നതു്. കളി വള്ളങ്ങളുടെ രജിസ്ട്രേഷൻ 15ന് ആരംഭിക്കും ക്യാപ്റ്റൻ മാരുടെ യോഗവും ട്രാക്ക് നിർണ്ണയവും 29 ന് 4 മണിക്ക് കോട്ടയം വെസ്റ്റ് ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും. വള്ളംകളി കുറ്റമറ്റതാക്കുവാൻ റിമോട്ട് സ്റ്റിൽ സ്റ്റാർട്ടിംഗ് സംവിധാനം, ഫോട്ടോ ഫിനിഷ് ,റെയിസ് കോഴ്സ് ട്രാക്ക് ഫിക്സിങ്ങ് ,ആറിൻ്റെ ഇരുകരകളിലും കാണികൾക്ക് സുഗമമായി കളി വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, വള്ളം കളിയോടനുബന്ധിച്ച് സ്മരണിക പ്രസിദ്ധീകരണം തുടങ്ങി വിപുലമായ ഒരുക്കങ്ങളാണ് ഒരുങ്ങുന്നതെന്ന് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബിനു വേണ്ടി പ്രസിഡൻ്റ് കെ.ജി.കുര്യച്ചൻ, സെക്രട്ടറി അനീഷ് കുമാർ, ചീഫ് കോ-ഓർഡിനേറ്റേഴ്സ് കെ.ജെ.ജേയ്ക്കബ്ബ്, പ്രൊഫ: കെ.സി.ജോർജ്ജ്, കോ-ഓർഡിനേറ്റേഴ്സ് ലിയോ മാത്യു, സുനിൽ എബ്രഹാം, തോമസ്സ് കെ വട്ടു കളം, സാജൻ പി ജേക്കബ്ബ്, കുമ്മനം അഷറഫ് എന്നിവർ അറിയിച്ചു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...