ഫിഷറീസ് ഈ ഗ്രാൻ്റ്  അപേക്ഷ

കോട്ടയം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫിഷറീസ് ഈ ഗ്രാന്റിനുള്ള അപേക്ഷകൾ ഈ സാമ്പത്തികവർഷം പുതിയ ഇ-ഗ്രാന്റ്സ് സോഫ്റ്റ്‌വേറിലൂടെ നൽകണം. സ്ഥാപന മേധാവികൾ 2023-24 സാമ്പത്തിക വർഷം വരെയുള്ള എല്ലാ ക്ലെയിമും 2024 ഒക്ടോബർ 15 ന് മുമ്പ് പൂർത്തിയാക്കണം. ഗ്രാന്റിന് അർഹതയുള്ള വിദ്യാർത്ഥികൾ ഫോം നമ്പർ നാലിൽ അപേക്ഷിച്ച് അപേക്ഷ ഇ- ഗ്രാന്റ്‌സ് സോഫ്റ്റ്‌വേറിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ഇ ഗ്രാന്റ് സോഫ്റ്റ്‌വേറിലൂടെ അംഗീകാരം നൽകി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് അയക്കണം. ഹാർഡ് കോപ്പി തപാൽ മാർഗം സമർപ്പിക്കണം.

അപേക്ഷയ്‌ക്കൊപ്പം മത്സ്യ തൊഴിലാളി ക്ഷേമനിധി പാസ്സ് ബുക്കിന്റെ കോപ്പി, മത്സ്യ തൊഴിലാളി ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, ഫാറം നമ്പർ നാലിലെ പേജ് മൂന്നിലുള്ള സാക്ഷ്യപത്രം, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, എസ്.എസ്.എൽ.സി. ബുക്കിന്റെ പകർപ്പ്., അലോട്‌മെന്റ് മെമ്മോ, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെങ്കിൽ അതത് സ്ഥാപനങ്ങൾക്കുള്ള ട്യൂഷൻ ഫീസ്, എക്‌സസാം ഫീസ്, സ്‌പെഷ്യൽ ഫീസ് എന്നിവ നിശ്ചയിച്ചുകൊണ്ടുള്ള ബന്ധപ്പെട്ട ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവ് എന്നിവ ഹാജരാക്കണം.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...