കോട്ടയം കുമരകം റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കോണത്താറ്റ് പാലത്തിന്റെ സമീപന പാതയുടെ പില്ലറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അഞ്ച് ദിവസം ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
പാലത്തിൻ്റെ പൈലിംങ് പണികളുടെ ഭാഗമായി റോഡിൻ്റെ കിഴക്ക് – ആറ്റാമംഗലം പള്ളി ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങളാണ് നാളെ മുതൽ തുടങ്ങുന്നത്. താൽക്കാലിക പാതയോട് ചേർന്നാണ് നാളെ മുതൽ പൈലിംങ് നടക്കുന്നത്.
ഇതിനാൽ ഇവിടെ ഒരു സമയം ഒരു വശത്തേക്ക് മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. അഞ്ചുദിവസം ഇത്തരത്തിൽ ഗതാഗതം നിയന്ത്രണം ഉണ്ടാകും.
ഗതാഗത നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് യാത്രക്കാർ സഹകരിക്കണമെന്ന് കുമരകം എസ് എച്ച് ഒ കെ.ഷിജി അറിയിച്ചു.