ആരോഗ്യനില വഷളായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ചയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.
ആദ്യം ചണ്ഡീഗഡിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി അപ്പോളയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ചാണ് മുഖ്യമന്ത്രിയുടോ ആരോഗ്യനില വഷളായത്. ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് വരുമ്പോഴാണ് അസ്വസ്ഥതകള്‍ പ്രകടമായത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. എന്നാല്‍ ആശങ്ക വേണ്ടെന്നും, മറ്റ് വിവരങ്ങള്‍ ഉടൻ പുറത്തിവിടുമെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.