പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് കിരീടം.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്‌് കുറിച്ച ആറു വിക്കറ്റിന് 213 റണ്‍ 19.1 ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കൊല്ലം മറികടന്നു. വണ്‍ ഡൗണായെത്തിയ നായകന്‍ സച്ചിന്‍ ബേബി പുറത്താകാതെ നേടിയ സെഞ്ചുറിയാണ് കൊല്ലത്തിന് ആറുവിക്കറ്റിന്റെ ജയവും കിരിടവും സമ്മാനിച്ചത്. കാലിക്കറ്റ് ബൗളര്‍മാരെ തച്ചുടച്ച് സച്ചിന്‍ 54 പന്തില്‍ 105 റണ്ണടിച്ചുകൂട്ടി. ഏഴു സിക്‌സും എട്ടുഫോറും സച്ചിന്റെ ഇന്നിങ്‌സിനു തൊങ്ങല്‍ചാര്‍ത്തി. 27 പന്തില്‍ ഒരു സിക്‌സും അഞ്ചുഫോറും അടക്കം 27 പന്തില്‍ 45 റണ്‍വാരിയ വത്സല്‍ ഗോവിന്ദിന്റെ പ്രകടനവും നിര്‍ണായകമായി.