കടപുഴയാറ്റില്‍ എൻജിനിയറിംഗ് കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു

മൂന്നിലവ് കടപുഴയാറ്റില്‍ എൻജിനിയറിംഗ് കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു.കൊല്ലം സ്വദേശിയും തിരുവനന്തപുരം രാജധാനി എൻജിനീയറിംഗ് കോളജ് ബി.ടെക് വിദ്യാർഥിയുമായ ഹാറൂണ്‍ ഹാരിസ് (20)ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. കോളജ് വിദ്യാർഥികളായ ഏഴ് പേരടങ്ങുന്ന സംഘമാണ് മുന്നിലവില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇതില്‍ മൂന്ന് പേർ കുളിക്കാനായി കയത്തില്‍ ഇറങ്ങിയപ്പോള്‍ ഹാറൂണ്‍ മുങ്ങിത്താഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർക്ക് ഹാറൂണിനെ പുറത്തെടുക്കാനായില്ല. വിവരമറിഞ്ഞ്ഈരാറ്റുപേട്ടയില്‍നിന്നു ഫയർഫോഴ്‌സ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...