ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി.ശശിയാണെന്ന് പി.വി അൻവർ എം.എല്‍.എ

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണെന്ന് പി.വി അൻവർ എം.എല്‍.എ.

ശശിയുടെ നടപടികള്‍ പാർട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു.

ഓൺ ലൈൻ ചാനൽ മേധാവിക്ക് എതിരെ നിയമപോരാട്ടത്തിന് തടയിട്ടത് പി.ശശിയും എം.ആർ അജിത് കുമാറുമാണ്. അതിന് ശേഷം താൻ പി.ശശിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പി.വി അൻവർ പറഞ്ഞു.

എ.ഡി.ജി.പി എം.ആർ അജിത് കുമാർ സോളാർ കേസ് ഒതുക്കാൻ കൈകൂലി വാങ്ങിയെന്ന ആരോപണവും പി.വി അൻവർ ഉയർത്തി.

എ.ഡി.ജി.പി കൈക്കുലിയായി ലഭിച്ച കള്ളപ്പണം ഫ്ലാറ്റ് വാങ്ങി വെളുപ്പിച്ചു. 33 ലക്ഷം രൂപക്ക് അജിത് കുമാർ വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളില്‍ 62 ലക്ഷം രൂപക്ക് മറിച്ച്‌ വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം.

വസ്തുവാങ്ങി 90 ദിവസത്തിനുള്ളില്‍ മറിച്ച്‌ വില്‍ക്കുകയാണെങ്കില്‍ ഇരട്ട സ്റ്റാമ്ബ് ഡ്യൂട്ടിയും ഫീസും നല്‍കണം. എന്നാല്‍, അധികാര ദുർവിനിയോഗം നടത്തി ഈ തുക അജിത് കുമാർ അടക്കാതിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം നാല് ലക്ഷം രൂപയുടെ സ്റ്റാമ്ബ് ഡ്യൂട്ടി അഴിമതിയാണ് അജിത് കുമാർ നടത്തിയതെന്നും പി.വി അൻവർ ആരോപിച്ചു.

ഈ ഫ്ലാറ്റ് അഴിമതി കൂടി വിജിലൻസിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....