22 രാജ്യങ്ങളിലൂടെ കാറോടിച്ച്‌ ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ നാല്‍വര്‍ സംഘത്തിന് സ്വീകരണം

22 രാജ്യങ്ങളിലൂടെ കാറോടിച്ച്‌ ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ നാല്‍വര്‍ സംഘത്തിന് പുതുവേലിയില്‍ സ്വീകരണം നല്‍കി. ബ്രിട്ടനില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിനായി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയാണ് പുതുവേലിയില്‍ എത്തിയത്.

പുതുവേലി പെരുനിലത്തില്‍ ബിജു പി. മണി, കരിങ്കുന്നം വടക്കേക്കര ഷോയ് ചെറിയാന്‍, സംക്രാന്തി കൊശാപ്പിള്ളില്‍ സാബു ചാക്കോ, എരുമേലി നാകത്തുംകല്‍ റെജി തോമസ് എന്നിവരാണ് സാഹസിക യാത്ര സംഘാംഗങ്ങള്‍. വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഷൈജു മുളയാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാധ്യമ നിരീക്ഷകന്‍ എ. ജയശങ്കര്‍ മുഖ്യ പ്രഭാഷണവും പുതുവേലി പള്ളി വികാരി ഫാ. ജോസഫ് ഈഴാറകത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ചാക്കോ, അംഗങ്ങളായ ജിമ്മി ജയിംസ്, തങ്കമ്മണി ശശി, ഉഷാ സന്തോഷ്, പൗരസമിതി സെക്രട്ടറി വിജയന്‍ പാറയില്‍, ട്രഷറര്‍ സജി പെരുന്നിലം, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...

തുറവൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

തുറവൂരിൽ വൻ അഗ്നിബാധ; ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തുറവൂർ ജംഗ്ഷന് വടക്ക് വശത്തുള്ളആക്രിക്കടയ്ക്ക്ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ്തീപിടിച്ചത്. അരൂർ,ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ളഫയർ ഫോഴ്സ് യൂണിറ്റും...

ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസ്

അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ്...