സർക്കാരിനെതിരെ മാധ്യമങ്ങള്‍ വ്യാജവാർത്തകള്‍ സൃഷ്‌ടിക്കുന്നു ; മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തനിവാരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മാധ്യമങ്ങള്‍ വ്യാജവാർത്തകള്‍ സൃഷ്‌ടിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം കണക്കുകള്‍ പെരുപ്പിച്ച്‌ ധനസഹായം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇതുകാരണം കേരളത്തിലെ ജനങ്ങള്‍ ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരിതാശ്വാസത്തിന് സർക്കാർ ഇതുവരെ ചെലവാക്കിയ കണക്കും മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ തകർക്കുകയാണ് ഇപ്പോഴത്തെ വ്യാജവാർത്തയ‌്ക്ക് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്രസർ‌ക്കാരിന് സംസ്ഥാനം സമർപ്പിച്ച മെമ്മോറാണ്ടം ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാർത്ത ഉണ്ടാക്കിയത്. ഏതുവിധേനേയും സംസ്ഥാന സർക്കാരിനെ അപകീർത്തിപെടുത്തുകയായിരുന്നു പിന്നിലെ ലക്ഷ്യം. ഇതിന് കാരണക്കാർ ദ്രോഹിച്ചത് ദുരന്തം ബാധിച്ചവരെയാണ്. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അംഗീകരിച്ച രീതികളുണ്ട്. പല സാദ്ധ്യതകള്‍ വിലയിരുത്തിയാണ് ഓരോ കണക്കും തയ്യാറാക്കുന്നത്. അത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളെയാണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....