ഋഷഭ് പന്തിനും ഗില്ലിനും സെഞ്ച്വറി; ബംഗ്ലാദേശിന് 515 റൺസ് വിജയ ലക്ഷ്യം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. മൂന്നിന് 81 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർക്കായി സെഞ്ച്വറിയുമായി ഋഷഭ് പന്തും ശുഭ്മാൻ ഗില്ലും തിളങ്ങി. 109 റൺസെടുത്ത പന്തിനെ മെഹദി ഹസൻ പുറത്താക്കി. കാർ അപകടത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് രണ്ട് വർഷത്തോളം വിട്ടുനിന്ന പന്തിന്റെ ശക്തമായ തിരിച്ചുവരവായി ചെപ്പോക്കിലെ മത്സരം. 634 ദിവസങ്ങൾക്ക് ശേഷമാണ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 287-4 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ബംഗ്ലാദേശിന് മുന്നിൽ 515 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഡിക്ലയർ ചെയ്യുമ്പോൾ 119 റൺസുമായി ഗില്ലും 22 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ. ആദ്യദിനം ലഞ്ചിന് പിരിയുമ്പോൾ 207-3 എന്ന നിലയിലായിരുന്നു ഇന്ത്യ. ലഞ്ചിന് ശേഷം എറിഞ്ഞ ആദ്യ ഓവറുകളിൽ തന്നെ പന്ത് സെഞ്ച്വറി തികച്ചു.പിന്നാലെ ഗില്ലും ശതകം പൂർത്തിയാക്കി. ആദ്യ ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായ ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവായി. ബംഗ്ലാ സ്പിന്നർമാരെ കടന്നാക്രമിച്ചാണ് ഇരുവരും ബാറ്റ് ചെയ്തത്. ആദ്യ സെഷനിൽ പേസർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതിയെങ്കിലും ഹസൻ മഹമൂദിനും ടസ്‌കിൻ അഹമ്മദിനും ഒന്നും ചെയ്യാനായില്ല.രണ്ട് സിക്‌സുകളിലൂടെ അർധസെഞ്ചുറിയിലെത്തിയ ഗില്ലും തന്റെ ട്രേഡ് മാർക്കായ ഒറ്റ കൈയൻ സിക്‌സ് പറത്തി പന്തും ബംഗ്ലാദേശ് സ്പിന്നർമാരെ കടന്നാക്രമിച്ചു. പന്ത് നാലും ഗിൽ മൂന്നും സിക്‌സർ പറത്തി. നേരത്തെ 72 റൺസിൽ നിൽക്കെ ഷാക്കിബിൻറെ പന്തിൽ റിഷഭ് പന്ത് നൽകിയ അനായാസ ക്യാച്ച് നജ്മുൾ ഹൊസൈൻ ഷാന്റെ നഷ്ടപ്പെടുത്തി. ശുഭ്മാൻ ഗിൽ നൽകിയ അവസരം തൈജുൾ ഇസ്ലാമും കൈവിട്ടു.

Leave a Reply

spot_img

Related articles

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...