കോട്ടയം കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് ഇന്ന് തുറന്നുകൊടുക്കും

കോട്ടയം കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് ഇന്ന് മുതൽ തുറന്നു കൊടുക്കും. സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും ജില്ലാ കളക്ടറെ കാണുന്നതിനുള്ള സൗകര്യം മുൻനിർത്തിയാണ് പുതിയ ലിഫ്റ്റ് പണിതീർത്തത്. കോട്ടയം സിവിൽ സ്റ്റേഷനിലെ വിവിധ കാര്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും സഞ്ചാര സൗകര്യം ഒരുക്കുന്നതിന് സാമൂഹിക നീതി വകുപ്പിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് ലിഫ്റ്റ് പണിതീർത്തത്.
63,62,000/- രൂപയുടെ ഭരണാനുമതിയാണ് ലിഫ്റ്റ് നിർമാണത്തിനു ലഭിച്ചത്. സിവിൽ പ്രവർത്തികൾക്കായി 34,32,000/- രൂപയും ഇലക്ട്രിക്കൽ പ്രവർത്തികൾക്കായി 29,30,000/- രൂപയും വകയിരുത്തി.ഒരേ സമയം 13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ ലിഫ്റ്റ്.
നിലവിൽ 13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലിഫ്റ്റ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.ഗ്രൗണ്ട് ഫ്ളോറിലുള്ള അഡീഷണൽ ജില്ലാ കോടതിയോട് ചേർന്നാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. കളക്ട്രേറ്റിൻ്റെ മുൻവശത്ത് കൂടി ഉള്ളിലെത്തി നിലവിലെ കാത്തിരിപ്പ് സ്ഥലത്തിൻ്റെ അരികിലൂടെ പ്രവേശിക്കാവുന്ന തരത്തിലാണ് ലിഫ്റ്റ് സജീകരിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...