അടിമാലി താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

അടിമാലി താലൂക്ക് ആശുപത്രിയിൽ  അനസതീഷ്യ ടെക്നീഷ്യൻ, ഇ സി ജി ടെക്നീഷ്യൻ, മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ, ഡയാലിസിസ് ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യൂ  ഒക്ടോബർ 1 ന് നടക്കും.

അനസതീഷ്യ ടെക്നീഷ്യൻ യോഗ്യത – എസ് എസ് എൽ സി, പ്ലസ്ടു വിത്ത് സയൻസ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ആന്റ് അനസ്തേഷ്യ ടെക്നോളജി (DOTAT)/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ടെക്നോളജി(DOTT), കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

ഇ സി ജി ടെക്നീഷ്യൻ- യോഗ്യത എസ് എൽ സി, പ്ലസ്ടു/വി എച്ച് എസ് ഇ (ഇസിജി ആന്റ് ഓഡിയോമെട്രിക് ടെക്നോളജി, ഡിപ്ലോമ (ബയോ |മെഡിക്കൽ എഞ്ചിനീയറിംഗ്/കാർഡിയോവാസ്കുലാർ ടെക്നോളജി/കാർഡിയാക് ലബോറട്ടറി ടെക്നോളജി), ബി എസ് സി/ബി ടെക് (ബയോമെഡിക്കൽ ടെക്നോളജി), /ബി സി വി റ്റി, കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ- യോഗ്യത എസ്  എസ് എസ് എൽ സി, പ്ലസ്ടു, ഡിപ്ലോമ ഇൻ മെഡിക്കൽ റിക്കോഡ് സയൻസ്.

 ഡയാലിസിസ് ടെക്നീഷ്യൻ- യോഗ്യത എസ് എസ് എൽ സി, പ്ലസ്ടു, കേരളാ ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ- യോഗ്യത  എസ് എസ് എൽ സി, പ്ലപ്ലസ്ടു, ബി എസ് സി, എം എൽ റ്റി/ഡിപ്ലോമ ഇൻ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്, കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

ഇന്റർവ്യൂവിന് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതം അടിമാലി താലൂക്ക് ആശുപത്രി ഓഫീസിലാണ് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0486422670

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...