സംസ്ഥാനത്ത് സ്വർണവില വീണ്ടും റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 5840 രൂപയും പവന് 360 രൂപ വർധിച്ച് 46,720 രൂപയുമാണ് നിരക്ക്. വെള്ളിവിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 98 രൂപയായാണ് ഉയര്ന്നത്.