കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ ദേഹത്തുവീണ് യുവാവിന് ദാരുണാന്ത്യം

കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം.കൽപ്പറ്റ മടക്കിമലയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കിമല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ് കുമാർ (55) ആണ് മരിച്ചത്.

കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ നിർമ്മിച്ചിരുന്ന സ്ഥലത്ത് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരി വച്ചിരുന്ന കോണ്‍ക്രീറ്റു കാലുകള്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടയുണ്ടായിരുന്ന ഉടമ അബ്ബാസിനും പരിക്കുപറ്റിയിട്ടുണ്ട്. അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച്‌ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകള്‍ ആരതി.നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്ന സ്ഥലത്ത് പെട്ടെന്ന് ഒരു ശബ്ദം കേട്ടു.അടുത്തതായി ഒരു...

അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ ഇറങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു

മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ ഇന്നലെ ഇറങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു.സ്കൂളുകളില്‍ സർക്കാർ ശന്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ, ആദായനികുതി...

പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തനംതിട്ട അഴൂര്‍ റെസ്റ്റ് ഹൗസില്‍ നിന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട്...

തിരുവാതുക്കൽ ഇരട്ട കൊലപാകത കേസ് പ്രതിയുടെ മൊഴി പുറത്ത്

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹം കഴിച്ചത്.ഗര്‍ഭകാലത്ത് ഭാര്യയെ പരിചരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതികാരത്തിന് കാരണം: തിരുവാതുക്കൽ ഇരട്ട കൊലപാകത കേസ് പ്രതിയുടെ മൊഴി....