ടാറ്റാ ഇലക്‌ട്രോണിക്സിന്റെ നിർമാണ യൂണിറ്റില്‍ വൻതീപിടിത്തം

തമിഴ്നാട്ടിലെ ഹൊസൂരിലുളള നിർമാണ യൂണിറ്റിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ അപകടമുണ്ടായത്

യൂണിറ്റിന്റെ സെല്‍ഫോണ്‍ നിർമാണ വിഭാഗത്തിലാണ് ആദ്യം തീ ആളിപടന്നത്. ഇതോടെ തൊഴിലാളികളെ യൂണിറ്റില്‍ നിന്നും പൂർണമായി മാറ്റുകയായിരുന്നു.

സംഭവത്തില്‍ നാശനഷ്ടങ്ങള്‍ വലിയ രീതിയില്‍ ഉണ്ടായെന്നും അഗ്നിശമനസേന രക്ഷാദൗത്യം തുടരുകയാണെന്നുമാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തത്.

തീപിടിത്തത്തില്‍ നിർമാണ യൂണിറ്റില്‍ മുഴുവൻ രൂക്ഷമായ പുക പടരുകയും തൊഴിലാളികളും പ്രദേശവാസികളും പരിഭ്രാന്തിയിലാകുകയും ചെയ്തു.

തൊഴിലാളികളെ പുറത്തെത്തിക്കാൻ നിരവധി ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. നിലവില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തമുണ്ടാകുമ്പോ കമ്ബനിയില്‍ 1500 തൊഴിലാളികള്‍ ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...