സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

തിങ്കളാഴ്ച ഈ ബെഞ്ച് പരിഗണിക്കുന്ന 62-ാമത്തെ കേസ് ആയി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത റോത്തഗി സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസ് പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിച്ച്‌ ഉത്തരവിറക്കിയത്.

തുടര്‍ന്ന് സുപ്രീം കോടതി രജിസ്ട്രി മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്ബാകെ ലിസ്റ്റ് ചെയ്ത സപ്ലിമെന്ററി ലിസ്റ്റ് പുറത്തിറക്കിയത്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയെ വേട്ടയാടുന്നു; കുടുംബം

ഷൈൻ ടോം ചാക്കോയെ കഴിഞ്ഞ പത്തുകൊല്ലമായി വേട്ടയാടൽ തുടരുകയാണെന്ന് കുടുംബം പറഞ്ഞു. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്.ഇരു കുടുംബങ്ങളും പൊന്നാനിയിൽ...

ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്

ലഹരി പരിശോധനക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടലിലെത്തിയ ശേഷം...

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ അമ്മ

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ.സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും...

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ.നടി വിൻ സി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്തുന്ന സമയത്താണ്...