മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ എംഎല്‍എ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും.
മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മാമിയുടെ മകളും സഹോദരിയും ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും. എഡിജിപി എം.ആർ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി അൻവറിന്റെ ആരോപണഞ്ഞെ തുടർന്നാണ് മാമി കേസ് വീണ്ടും സജീവമായത്.
സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടിയില്‍ പങ്കെടുത്ത സിപിഎം പ്രവർത്തകർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടാകുമെന്ന് വിവരമുണ്ട്.