വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കൈവരിച്ച വനിതകളെ ആരദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വനിതാരത്‌ന പുരസ്‌കാരത്തിന് പരിഗണിക്കുന്നതിന് എന്‍ട്രികള്‍ ക്ഷണിച്ചു.
സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ 6 മേഖലകളിലാണ് 2024 വര്‍ഷത്തെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
പ്രവര്‍ത്തന മേഖലകളില്‍ കാഴ്ച വച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍ , നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍, എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹ്രസ്വ ചിത്രീകരണം എന്നിവ നോമിനേഷനുകള്‍ സമര്‍പ്പിക്കുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ /സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കാം. അവാര്‍ഡിനായി നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളാവണം. കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തൂത മേഖലയില്‍ പ്രവര്‍ത്തിച്ചിരിക്കണം.പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഒക്ടോബര്‍ 10 നു മുന്‍പായി അതത് ജില്ല വനിത ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിശദ വിവരങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ല വനിത ശിശുവികസന ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.