വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കൈവരിച്ച വനിതകളെ ആരദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വനിതാരത്‌ന പുരസ്‌കാരത്തിന് പരിഗണിക്കുന്നതിന് എന്‍ട്രികള്‍ ക്ഷണിച്ചു.
സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ 6 മേഖലകളിലാണ് 2024 വര്‍ഷത്തെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
പ്രവര്‍ത്തന മേഖലകളില്‍ കാഴ്ച വച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍ , നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍, എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹ്രസ്വ ചിത്രീകരണം എന്നിവ നോമിനേഷനുകള്‍ സമര്‍പ്പിക്കുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ /സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കാം. അവാര്‍ഡിനായി നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളാവണം. കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തൂത മേഖലയില്‍ പ്രവര്‍ത്തിച്ചിരിക്കണം.പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഒക്ടോബര്‍ 10 നു മുന്‍പായി അതത് ജില്ല വനിത ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിശദ വിവരങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ല വനിത ശിശുവികസന ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....