പൂജവയ്‌പുമായി ബന്ധപ്പെട്ട് 11നു സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി നൽകും.
ഉത്തരവ് ഉടൻ ഇറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
സാധാരണ, ദുർഗാഷ്ടമിദിവസം സന്ധ്യയ്ക്കാണ് പുസ്‌തകങ്ങൾ പൂജയ്ക്കു വയ്ക്കുന്നത്.
ഇത്തവണ 2 ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാൽ അഷ്‌ടമി സന്ധ്യയ്ക്കു വരുന്ന 10നു വൈകിട്ടാണു പൂജവയ്‌പ്.
ഈ സാഹചര്യത്തിൽ 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സർക്കാരിന് നിവേദനം നൽകിയിരുന്നു.