ഒറ്റ ബിജെപി എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനത്തെ ഭരണം ആര്‍എസ്എസ്സിന്റെ കയ്യിലെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
കേരളത്തില്‍ ഏറ്റവും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സിപിഐഎമ്മിനകത്താണ്. മുഖ്യമന്ത്രിയുടെ പി ആര്‍ ഏജന്‍സിയെ ആര്‍എസ്എസ്സാണോ നിയന്ത്രിക്കുന്നത്? മുഖ്യമന്ത്രി സംസാരിക്കുന്നത് ആര്‍എസ്എസ്സിന്റെ വാക്കുകളാണ്.
മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് മലപ്പുറത്തോടുള്ള സിപിഐഎമ്മിന്റെ നിലപാടാണ്. അന്‍വറിനോടുള്ള ദേഷ്യം ഒരു നാടിനോട് കാണിക്കുകയാണ് മുഖ്യമന്ത്രി.
അന്‍വര്‍ പറയുന്നതെല്ലാം പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണ്. ചാപ്പയടി സിപിഐഎം എല്ലാ കാലത്തും നടത്തുന്നതാണ്. കേരളത്തില്‍ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് സിപിഐഎമ്മാണെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ വരുന്നു. കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള മുസ്ലിം സംഘടന ഏതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി മുഖ്യമന്ത്രി മാറി. ബിജെപിക്ക് ജയിക്കാന്‍ പൂരം കലക്കി അവസരം ഉണ്ടാക്കിക്കൊടുത്തു. എഡിജിപി ഐപിഎസ് റാങ്കുള്ള കൊടി സുനിയാണ്.
എംഎല്‍എ പോയാലും എഡിജിപിയെ സംരക്ഷിക്കും എന്നത് എന്ത് നിലപാടാണ്? ഭരണപക്ഷ എംഎല്‍എ തന്നെ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിക്കുന്നുവെന്നും അന്‍വറിന്റെ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.