മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ് അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടറെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു.
ഈ സമയത്ത് അഞ്ജുവിന്റെ ഭര്‍ത്താവും കുഞ്ഞും മുന്‍വശത്തെ മുറയിലായിരുന്നു. അക്രമി ഡോക്ടറുടെ തൊണ്ടയില്‍ കുത്തി പിടിച്ചതിനാല്‍ ശബ്ദമുണ്ടാക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല. ബലം പ്രയോഗിച്ച് പ്രതിയെ തള്ളിമാറ്റി ബഹളം വച്ചതോടെ ഭര്‍ത്താവ് ഓടിയെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. കഴുത്തില്‍ നഖക്ഷതങ്ങള്‍ ഏറ്റതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.