ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്.
നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി ഇസ്രയേലിന്റെ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കരസേന കടന്നു കയറി ആക്രമിച്ചിരുന്നു. ഇസ്രയേലിന്റെ പാരാട്രൂപ്പ് ഭടന്മാരും കമാൻഡോകളും ഇറങ്ങിയിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിക്കാൻ ഹിസ്ബുള്ള താവളമാക്കിയ ഗ്രാമങ്ങളാണിവ. വടക്കൻ ഇസ്രയേലിനെ സുരക്ഷിതമാക്കാൻ ‘ഓപ്പറേഷൻ നോർത്തേണ്‍ ആരോസ്’ എന്ന പേരിലാണ് കരയുദ്ധം. വ്യോമസേനയും പീരങ്കിപ്പടയും ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ പ്രഹരിച്ച് കരസേനയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. ലബനനിലെമ്ബാടും ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടു. അതിനിടെ, ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി