കാഴ്ചയ്ക്ക് ഒരു കരുതൽ : പള്ളുരുത്തി പ്രത്യാശ ഭവനിൽ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി കാഴ്ച പരിശോധന ക്യാമ്പും ബ്ലൈൻഡ് ഫോൾഡ് ഗെയിംസും സംഘടിപ്പിച്ചു.എറണാകുളം ദൃഷ്ടി പ്രൊജക്റ്റിന്റെ ഭാഗമായി പ്രത്യാശാ ഭവൻ ഗേൾസ് ഹോം പള്ളുരുത്തിയിൽ ഒക്ടോബർ 2,2024ന് നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണ പ്രവർത്തനങ്ങളും ആസ്വാദ്യകരമായ ബ്ലൈൻഡ് ഫോൾഡ് കളികളും സംഘടിപ്പിച്ചു.
ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് സംയുക്തമായി നടത്തിയ ഈ പരിപാടി ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ വി എ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു .കുട്ടികളിൽ കാഴ്ചയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ നേത്ര സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ സുമിത പ്രകാശ്.സി ക്ലാസുകൾ എടുത്തു .
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രവർത്തകരായ , ശ്യാം ശശി,ആന്റണി പൗലോസ്, വിജയലക്ഷ്മി എന്നിവരും ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്നുള്ള ഹൗസ് സർജൻസ്, ഒപ്റ്റോമെട്രിസ്റ്റ് പി.യു അമൽ, സിമി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ദൃഷ്ടി പ്രോജക്ട് എറണാകുളത്ത് നടപ്പിലാക്കുന്ന ഒരു സമഗ്ര കാഴ്ച സംരക്ഷണ പദ്ധതിയാണ്.