സബ് ഇൻസ്‌പെക്ടറുടെ തൊപ്പിയിൽ ഡിക്‌സൺ പൊടുത്താസ് നായകനാകുന്നു

പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി സംവിധാനം ചെയ്യുന്ന സബ് ഇൻസ്‌പെക്ടറുടെ തൊപ്പി എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ യിൽ തുടങ്ങി.

സിനിമ രംഗത്തെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ആയഡിക്സൻ പൊടുത്താസ് ആണ് കേന്ദ്ര കഥാപാത്രമായ സബ് ഇൻസ്‌പെക്ടറുടെ റോളിൽ അഭിനയിക്കുന്നത്.
എം. രഞ്ജിത് നിർമ്മിക്കുകയും തരുൺ മൂർത്തി സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴ യിൽ നടന്നു വരുമ്പോഴാണ് സംവിധായകൻ മോഹൻ സുരഭി ഡിക്സനോട് ഈ ഷോർട്ട് ഫിലിമിനെ ക്കുറിച്ച് പറയുന്നത്.
ഡിക്സൻ ഇതിന് മുൻപ് നിർമ്മാണ നിർവഹണം നടത്തിയിട്ടുള്ള പല സിനിമ കളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അതുപോലെ വലിയ പ്രാധാന്യം ഇല്ലാത്ത ഒരു വേഷം ചെയ്യുന്നതിന് വേണ്ടിയാണ് ഡിക്സനോട് കഥയെ ക്കുറിച്ച് പറയുന്നതെന്നാണ് ഡിക്സൻ ആദ്യം വിചാരിച്ചത്. എന്നാൽ ഈ ഷോർട്ട് ഫിലിമിലെ നായക വേഷം ചെയ്യണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ സത്യത്തിൽ ഡിക്സൻ അത്ഭുതപ്പെട്ടു പോയിരുന്നു.
അതെ…
അതു തന്നെ സംഭവിച്ചു.
ഒരു പോലീസ് ഓഫീസറും ഒരു വളർത്തു പൂച്ചയും തമ്മിലുള്ള രസകരമായ കഥയിൽ ഡിക്സൺ കാക്കി യുണിഫോം അണിഞ്ഞ ഒരു യഥാർത്ഥ പോലീസ് കാരനെ പ്പോലെ തന്നെ ഊർജ്ജവും ശക്തിയും പൗരുഷവും നൽകി അഭിനയിച്ചു..
അലക്സ്‌ കുര്യൻ എന്ന പോലീസ് വേഷം അതി ഗംഭീര മായി തനതായ ശൈലി യിലൂടെ ഡിക്സൺ അഭിനയിച്ചു ഫലിപ്പിച്ചു വെന്ന് സംവിധായകൻ മോഹൻ സുരഭി അവകാശപ്പെട്ടു.
ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യു ന്നത് ജയൻ ആർ. ഉണ്ണിത്താനാണ്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...