ഒഡിഷയെ തളച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌

എവേ ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. കരുത്തരായ ഒഡിഷ എഫ്‌ സിയെ 2–-2ന്‌ തളച്ചു.

രണ്ട്‌ ഗോൾ ലീഡ്‌ നേടിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ സമനില വഴങ്ങിയത്‌. നോഹ സദൂയ്‌, ഹെസ്യൂസ്‌ ഹിമിനെസ്‌ എന്നിവർ തകർപ്പൻ ഗോളുകളിലൂടെ ലീഡ്‌ നൽകി. എന്നാൽ ദ്യേഗോ മൗറീസിയോ ഒഡിഷയ്‌ക്കായി തിരിച്ചടിച്ചു. ആദ്യത്തേത്‌ അലെക്‌സാൻഡ്രെ കൊയെഫിന്റെ ദാന ഗോളായിരുന്നു.പോയിന്റ്‌ പട്ടികയിൽ അഞ്ച്‌ പോയിന്റുമായി നാലാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌.ഒക്‌ടോബർ 20ന്‌ മുഹമ്മദൻസുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്തകളി.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...