കേരള കാർഷിക സർവകലാശാല : B.Sc. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ പ്രോഗ്രാമിന് ഒക്ടോബർ 19 വരെ അപേക്ഷിക്കാം

2024-25 അധ്യയന വർഷം കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കോട്ടയം, കുമരകം റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ നടത്തുന്ന B.Sc. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ ഡിഗ്രി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബർ 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗക്കാർക്ക് 1000 രൂപയും, SC/ST/ഭിന്ന ശേഷിക്കാർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. മെഡിക്കൽ, അനുബന്ധ കോഴ്‌സുകളുടെ NEET- KEAM (2024) ലെ റാങ്ക് / CUET- ICAR-UG 2024 അടിസ്ഥാനമാക്കി പ്രവേശനം നടത്തും. യോഗ്യത, തിരഞ്ഞെടുക്കുന്ന രീതി, കോഴ്സുകളുടെ നടത്തിപ്പ് മുതലായവയുടെ വിശദാംശങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രോസ്പെക്ടസിൽ ലഭ്യമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, +91 487-243 8139 (പ്രവർത്തി ദിവസങ്ങളിൽ 10 AM മുതൽ 5 PM വരെ) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ hqreduf@kau.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.

Leave a Reply

spot_img

Related articles

കോട്ടയംകാരുടെ ശ്രദ്ധയ്ക്ക്.. പുറത്തിറങ്ങുമ്പോൾ കൈയ്യിൽ കുട കരുതാൻ മറക്കേണ്ട

വേനൽ വെയിലിൽ കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് ( 38.2°c)...

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചങ്ങനാശ്ശേരി കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ...

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്ബനി പ്രതിനിധികള്‍ ഈ മാസം 14 ന് സ്ഥലം സന്ദര്‍ശിക്കും....

കഴകം തസ്തികയിലേക്ക് ഇനി താന്‍ ഇല്ല; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു

കഴകം തസ്തികയിലേക്ക് ഇല്ലായെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടായെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു. ആ തസ്‌കികയിലേക്ക്...