റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും.14 ജില്ലകളിലും മൂന്ന് ഘട്ടമായിട്ടായിരുന്നു റേഷൻ കാർഡ് മസ്റ്ററിങ്ങ് തുടങ്ങിയത്.

റേഷൻ കാർഡില്‍ പേരുള്ള മുഴുവൻ ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. മസ്റ്ററിങ്ങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്നാണ് കേന്ദ്രത്തിന്‍റെ അന്ത്യശാസനം.

ഒക്ടോബർ 31 വരെ കേന്ദ്രം സമയം നല്‍കിയിരുന്നെങ്കിലും പരമാവധി വേഗം തീർക്കാൻ വേണ്ടിയിട്ടുള്ള ക്രമീകരണമാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്.

ഏതെങ്കിലും സാഹചര്യത്തില്‍ മസ്റ്ററിംഗ് ചെയ്യാൻ കഴിയാതെ പോയവർക്ക് വേണ്ടി ബദല്‍ സംവിധാനവും വരുംദിവസങ്ങളില്‍ ഒരുക്കും. എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...